പാലക്കാട് പൊള്ളലേറ്റ് കമിതാക്കൾ മരിച്ചു

0
64

പാലക്കാട് : കൊല്ലങ്കോട് പൊള്ളലേറ്റ 16കാരിയും സുഹൃത്തും മരിച്ചു. കൊല്ലങ്കോട് പാവാടി സ്വദേശിയായ 16കാരിയും സുഹൃത്ത് ബാലസുബ്രഹ്‌മണ്യ(23)വുമാണ് മരിച്ചത്. ഇരുവരെയു വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവം ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.അയൽക്കാരായ ഇരുവരും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നു.

ഇന്ന് രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി സുബ്രഹ്‌മണ്യത്തിന്റെ വീട്ടിൽ വെച്ചാണ് സംഭവം. സുബ്രഹ്‌മണ്യത്തിന് തീപൊള്ളലേറ്റതാണ് വീട്ടുകാർ ആദ്യം കണ്ടത്. മുറിയിൽ കയറിനോക്കിയപ്പോഴാണ് പെൺകുട്ടിയ്ക്കും പൊള്ളലേറ്റ കാര്യം അറിയുന്നത്. അടുത്തിടെ പെൺകുട്ടിയുടെ കുടുംബം വീട് മാറുകയും ചെയ്തിരുന്നു. വിവാഹം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് കരുതുന്നത്.