വാട്ട്സ്‌ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു

0
89

ജനപ്രിയ സന്ദേശ ആപ്പ് വാട്ട്സ്‌ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.ഗ്രൂപ്പ് കോളിങ് മികച്ചതാക്കാനുള്ള ശ്രമമാണ് ഇതില്‍ എടുത്ത് പറയേണ്ടത്.

ഇതിന്റെ ഭാഗമായി വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് വോയ്‌സ് കോളുകളില്‍ ഒരേസമയം 32 പേരെ വരെ പിന്തുണയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്.9ടു5മാക് റിപ്പോര്‍ട്ട് അനുസരിച്ച്‌ ആപ്പിന്റെ 22.8.80 പതിപ്പ് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് ഒരേസമയം 32 പേരുമായി ഗ്രൂപ്പ് വോയ്‌സ് കോളുകള്‍ ചെയ്യാനാകുമെന്നാണ്. ഈ അപ്‌ഡേറ്റില്‍ സോഷ്യല്‍ ഓഡിയോ ലേഔട്ട്, സ്പീക്കര്‍ ഹൈലൈറ്റ് എന്നിവയുടെ പരിഷ്കരിച്ച ഇന്റര്‍ഫേസിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

 

പുതിയ പതിപ്പില്‍ വോയ്‌സ് മെസേജ് ബബിളുകള്‍ക്കും കോണ്‍ടാക്റ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമുള്ള ഇന്‍ഫോ സ്‌ക്രീനുകളിടെ പരിഷ്കരിച്ച ഡിസൈനിലാണ് എത്തുന്നത്. മറ്റുചില ഭാഗങ്ങളിലും ഡിസൈനില്‍ പുതുമയുണ്ട്. റിപ്ലേകളില്‍ ഇമോജി നല്‍കാന്‍ സാധിക്കുന്നത്, ഉപയോക്താക്കള്‍ക്ക് വലിപ്പമേറിയ ഫയലുകള്‍ അയക്കാന്‍ സാധിക്കുന്നത്, കമ്മ്യൂണിറ്റി ഫങ്ഷന്‍ എന്നിവ പോലുള്ള നിരവധി പുതിയ സവിശേഷതകള്‍ വാട്ട്സ്‌ആപ്പില്‍ ഉടന്‍ എത്തും.