കെ റെയിൽ യാഥാർത്ഥ്യമാകണമെന്നാണ് ജനങ്ങൾ ആ ഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

0
72

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുൻനിർത്തിയാണ് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും. നിലവിൽ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗതാഗത കുരിക്കാണ്. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ ഇതിന് വലിയ മാറ്റങ്ങള് ഉണ്ടാകും. എങ്കിൽ കേരളത്തിലെ ഗതാഗതം കുരുക്ക് പൂർണമായി പരിഹരിക്കാൻ ദേശീയപാത വികസനത്തിലൂടെ മാത്രം സാധ്യമാവില്ലന്നും, അതിന് കെ റെയിൽ അനിവാര്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സർക്കാർ ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്.

നിലവിൽ പദ്ധതി യാഥാർത്ഥ്യമാകണമെന്ന് ജനങ്ങൽ ആ ഗ്രഹിക്കുമ്പോൾ യുഡിഎഫും ബിജെപിയും എതിർക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ ഉള്ളപ്പോഴാണ് ഹൈസ്പീഡ് റെയിൽ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷം അത് അം ഗീകരിച്ചു. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല വികസന പ്രവർത്തനത്തിൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ ഭരിക്കുന്നത് ആരാണെന്ന് നോക്കിയാണ് ബിജെപിയും യുഡിഎഫും നിലപാട് സ്വീകരിക്കുന്നത്.

പിണറായി വിജയന് മുഖ്യമന്ത്രി എന്ന നിലയില് ഒരു കാര്യം പറഞ്ഞാല് ചെയ്യും എന്ന വിശ്വാസം ജനങ്ങള്ക്കും കേന്ദ്ര സര്ക്കാറിനുമുണ്ട്. ഗെയില് പൈപ്പ് ലൈന് പദ്ധതി യാഥാര്ത്ഥ്യമാക്കാന് കഴിഞ്ഞത് എല്ഡിഎഫ് സര്ക്കാറിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു . ഇതേ സാഹചര്യം തന്നെയാണ് കെ റെയിൽ വിഷയത്തിലും ഉണ്ടാകാൻ പോകുകയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.