കെജിഎഫ് 2 റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു

0
85

വന്‍ സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്.പതിനാലാം തീയതി മുതല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്.

ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മോണ്‍സ്റ്റര്‍ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ദ മോണ്‍സ്റ്റര്‍ സോം​ഗ് എന്ന് പേര് നല്‍കിയിരിക്കുന്ന ​ഗാനം റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധനേടി കഴിഞ്ഞു. യാഷ് അവതരിപ്പിച്ച റോക്കിയുടെ സ്റ്റില്ലുകളും ഡയലോ​ഗുകളും ​ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ 500 കോടിക്കും ലോകമെമ്പാടുമായി 700 കോടിക്കും മേൽ കളക്ഷൻ നേടിയിട്ടുണ്ട്.