ജോണ്‍പോളിന്റെ മൃതദേഹം കൊച്ചിയിൽ പൊതുദര്‍ശനത്തിന് വച്ചു

0
85

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ മൃതദേഹം കൊച്ചി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. ചലച്ചിത്ര, സാംസ്‌കാരിക മേഖലയിലുള്ളവര്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍ പ്പിക്കാൻ എത്തിയത്.

മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ മരണം സ്വീകരിക്കുകയായിരുന്നു.രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഉച്ചയോടെ ചാവറ കള്‍ച്ചറല്‍ സെന്ററിലും മരടിലെ വീട്ടിലും പൊതുദര്‍ശനത്തിനുശേഷം മൂന്നു മണിയോടെ കൊച്ചി ഇളംകുളത്തെ സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ സംസ്‌കരിക്കും