നരേന്ദ്ര മോദിയുടെ സുപ്രധാന സന്ദർശനത്തിന് തൊട്ടു മുമ്പ് ജമ്മു കശ്മീരിൽ സ്ഫോടനമുണ്ടായതായി സംശയം.

0
85

മോദിയുടെ റാലി നടക്കേണ്ട പള്ളി ഗ്രാമത്തിൽ നിന്ന് 8 കിലോ മീറ്റർ മാത്രം അകലെ സ്ഫോടനം നടന്നതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സന്ദർശനം നടത്താനിരിക്കേയാണ് സ്ഫോടനം.

പുലർച്ചെ 4.30 ഓടെ ലലിയാന ഗ്രാമത്തിൽ സ്ഫോടന ശബ്ദം കേട്ടതായും സ്ഥലത്ത് സ്ഫോടനം മൂലം കുഴി രൂപപ്പെട്ടതായും സംഭവ സമയത്ത് ഇവിടെ നിന്ന് വെളിച്ചം കണ്ടതായും ജമ്മുവിലെ സീനിയർ പോലീസ് സുപ്രണ്ട് ചന്ദൻ കോഹ്ലി ഉദ്ധരിച്ച് ഹിന്ദുസ്ഥാന ടൈംസ് റിപ്പോർട്ട് ചെയ്തു.

ശക്തമായ സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിൽ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിലുണ്ടാകുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

രണ്ട് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശിക്കുന്നത്.