തലസ്ഥാത്തെ ഹയർ സെക്കൻഡറി മേഖല ഓഫിസിൽ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽപരിശോധന.

0
78

തിരുവനന്തപുരം:ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ (ആർ.ഡി.ഡി) വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽപരിശോധന .

പരിശോധനയിൽ അഞ്ഞൂറിലധികം ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം കോർപറേഷൻ ഓഫിസിൽ പരിപാടിക്കെത്തിയപ്പോഴാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ആർ.ഡി.ഡി ഓഫിസിലേക്കുള്ള മന്ത്രി മിന്നൽ സന്ദർശനം.

സ്ഥലത്തില്ലാതിരുന്ന മേഖല ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. മേയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാനും,പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവും ഹയർ സെക്കൻഡറി മേഖല ഓഫിസിൽ ഉണ്ടെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരിശോധിച്ച് തുടർ നടപടികൾ എടുക്കുമെന്ന് മന്ത്രി ജീവനക്കാർക്ക് ഉറപ്പുനൽകി.