സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി കഴിഞ്ഞദിവസം പിടികൂടിയത് രണ്ടര കോടിയിലധികം വിലമതിക്കുന്ന സ്വർണം.

0
71

സംസ്ഥാനത്തെ വിമാനത്താവളങ്ങയ കരിപ്പൂർ,നെടുമ്പാശ്ശേരി എന്നീ വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞദിവസം കസ്റ്റംസ് പിടികൂടിയത് . രണ്ടരക്കോടിയിലധികം വിലമതിക്കുന്ന സ്വർണമാണ് .

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ വിമാനത്തിൻ്റെ കാർഗോ വഴി കടത്താൻ ശ്രമിച്ചിരുന്ന സ്വർണ്ണമാണ് പിടികൂടിയത് . ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചിരുന്നു സ്വർണമാണ് കസ്റ്റംസിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എൻറർപ്രൈസസ് പേരിൽ സിറാജുദ്ദീൻ എന്ന ആളാണ് സ്വർണ്ണം അയച്ചത് എന്നാണ് കസ്റ്റംസ് കിട്ടിയ വിവരം.

സമാനമായ രീതിയിൽ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വർണ്ണം പിടികൂടി. നാലു യാത്രക്കാരില്‍നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്‌മാന്‍, നിലമ്പൂര്‍ അമരമ്പലം സ്വദേശി സക്കീര്‍ പുലത്ത്, വയനാട് അമ്പലവയല്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, മഞ്ചേരി പുല്‍പ്പറ്റ സ്വദേശി പി.സി. ഫൈസല്‍ എന്നിവരാണ് പിടിയിലായത്.