Sunday
11 January 2026
24.8 C
Kerala
HomeKeralaതൃശൂര്‍ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ദേവസ്വം മന്ത്രി

തൃശൂര്‍ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ദേവസ്വം മന്ത്രി

തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രൗഡിയോടെ നടത്താന്‍ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും തീരുമാനമായി. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു, കെ.രാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഇല്ല. അതേ സമയം, വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കൊവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ആശങ്കകള്‍ വേണ്ടെന്നും ഇടവേളക്ക് ശേഷമെത്തിയ തൃശൂര്‍ പൂരത്തെ അതിന്റെ മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് 40 ശതമാനം അധികം ആളുകള്‍ ഇത്തവണ പൂരം കാണാന്‍ എത്തുമെന്നാണ് കണക്കു കൂട്ടല്‍. ഇത് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു.തൃശ്ശൂര്‍ കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരെ കൂടാതെ ടി.എന്‍.പ്രതാപന്‍ എം.പി, പി.ബാലചന്ദ്രന്‍ എം.എല്‍.എ മേയര്‍ എം.കെ വര്‍ഗീസ്, കലക്ടര്‍ ഹരിത വി.കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments