ചികിത്സക്കായ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; 27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും.

0
102

തിരുവനന്തപുരം: തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. പുലർച്ചെ മൂന്നരക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിൽ ഭാര്യയ്ക്കൊപ്പമാണ് പോയത്.  അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ പകരം   ചുമതല ആർക്കും കൈമാറിയിട്ടില്ല.

27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും. ജനുവരിയിൽ ചികിത്സക്ക് പോയപ്പോൾ തുടർപരിശോധന വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പാർട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് ചികിത്സകൾ നീട്ടിവെച്ചത്. ജനുവരി 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്.

മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിരുന്നില്ല. ചികിത്സ പൂർത്തിയാക്കി മെയ് പത്താം തീയതിയോടെ മുഖ്യമന്ത്രി തിരികെ എത്തും