രാജ്യത്ത് 143 ആവശ്യ ഉത്പന്നങ്ങളുടെ നികുതി കൂട്ടാൻ കേന്ദ്രത്തിൻ്റെ നീക്കം

0
62

ന്യൂഡൽഹി: രാജ്യത്ത് 143 അവശ്യ ഉത്പന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. ഭക്ഷ്യവസ്തുക്കളായ പപ്പടവും ശർക്കരയുമുൾപ്പടെ
വീട് നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ, പാക്ക് ചെയ്ത പാനീയങ്ങൾ എന്നിവയുടെ വില ഉയരും.
നികുതി വർധിപ്പിക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

143 ഉത്പന്നങ്ങളിൽ 92 ശതമാനത്തിന്റേയും നികുതി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർധിപ്പിക്കുക. ഫലത്തിൽ സാധനങ്ങൾക്ക് 10 ശതമാനം വിലക്കയറ്റമുണ്ടാകും. നിരന്തര ആവശ്യത്തെത്തുടർന്ന് 2017ലും 2018ലും നികുതി കുറച്ച പല ഉത്പന്നങ്ങളുടെ പേരും പുതിയ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം നികുതി വർധിപ്പിക്കുന്ന കാര്യത്തിൽ ജിഎസ്ടി കൗൺസിൽ അന്തിമ തീരുമാനം എടുക്കും.

ദിനംപ്രതിയുള്ള പെട്രോൾ ഡീസൽ വില വർധനവിനൊപ്പം അവശ്യസാധനങ്ങളുടെ നികുതി വിലകൂടി വർദ്ധിപ്പിച്ചാൽ സാധാരണക്കാരന് താങ്ങാവുന്നതിനും അധികമാവുമത്.