ഐശ്വര്യ ദോം​ഗ്രെ ഐപിഎസ് വിവാഹിത‌യാകുന്നു, വരൻ മലയാളി

0
94

കൊച്ചി: തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോം​ഗ്രെ ഐപിഎസ് വിവാഹിതയാകുന്നു. തിങ്കളാഴ്ച മുംബൈയിലാണ് വിവാഹച്ചടങ്ങുകൾ. എറണാകുളം സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ അഭിഷേക് ആണ് വരൻ. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ദോം​ഗ്രെയുടെയും മകളാണ് ഐശ്വര്യ. ഐശ്വര്യ പഠിച്ചതും വളർന്നതും മുംബൈയിലാണ്. മുംബൈ ജൂഹുവിലെ ഇസ്‌കോൺ മണ്ഡപഹാളിൽ നാളെ വൈകിട്ട് ആറു മണി മുതലാണ് ചടങ്ങുകൾ. കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്.
2017ലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. 196-ാം റാങ്കു നേടി. തുടർന്ന് ഐപിഎസ് തെരഞ്ഞെടുത്തു. തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണറായിരിക്കെ അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്. കൊച്ചി ഡിസിപിയായി ചാർജെടുത്തയുടൻ മഫ്ടിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് വിവാദമായിരുന്നു.