ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 1706. 88 കിലോ പഴകിയ മായം കലർന്ന മത്സ്യം കണ്ടെത്തി:

0
71

തൃശ്ശൂർ :ഓപ്പറേഷൻ സാഗർ റാണി രണ്ടാംഘട്ടത്തിന് ഭാഗമായി തൃശ്ശൂർ നിയോജകമണ്ഡലം പരിധിയിലെ വിവിധ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പരിശോധനയിൽ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു.

ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തിയതിനെ തുടർന്ന് ശക്തൻ മാർക്കറ്റ്,കാളത്തോട്, ചെമ്പുകാവ് ,പറവട്ടാനി, പാട്ടുരായ്ക്കൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് പഴകിയ രാസവസ്തുക്കൾ കലർന്ന മത്സ്യം കണ്ടെത്താനായത്. മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മത്സ്യം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു സംയുക്ത പരിശോധന നടത്തണം എന്ന ആവശ്യം നടപ്പിലാക്കിയത്.
പ്രധാന ചെക്ക് പോസ്റ്റുകൾ,ഹാർബറുകൾ, മത്സ്യ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ 1070 പരിശോധനകളാണ് നടത്തിയത്