മഴ മാറി വീണ്ടും ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡ് ഭേദിച്ച് മുന്നേറുന്നു

0
143

 

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഏപ്രിൽ 21ന് 89.63 ദശലക്ഷം യൂണിറ്റായിരുന്നു. ഇത് സര്‍വ്വകാല റെക്കോഡ് ആണ്. ഈ വര്‍ഷം മാര്‍ച്ച്‌ 15-ന്‌ രേഖപ്പെടുത്തിയ 89.62 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉപയോഗമാണ്‌ പ്രതിദിന ഉപയോഗത്തിലെ കെ.എസ്‌.ഇ.ബിയുടെ മുന്‍ റെക്കോഡ്‌.

ഏപ്രിൽ 21 ന് 31.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 57.69 യൂണിറ്റ് പുറത്തുനിന്നു വാങ്ങി. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തില്‍ 17.05 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.

മുഴുവന്‍ ശേഷിയില്‍ ഉത്പാദനം നടത്തിയാലും ജൂണ്‍ 30 വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.