ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കര്‍ അനുശോചിച്ചു

0
94

 

 

പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കര്‍ എം.ബി. രാജേഷ് അനുശോചനം രേഖപ്പെടുത്തി.

സിനിമയിൽ കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഉണ്ണികളേ ഒരു കഥപറയാം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, ചാമരം, വിട പറയും മുമ്പേ, തേനും വയമ്പും, രചന തുടങ്ങി നിരവധി ജനപ്രിയ സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തതാണ്.

മലയാള സിനിമക്ക് സർഗാത്മക സംഭാവനകൾ നൽകിയ കലാകാരനെയാണ് നഷ്ടമായതെന്നും സ്പീക്കര്‍ അനുസ്മരിച്ചു.

കുടുംബാംഗങ്ങളുടെയും സിനിമ ആസ്വാദകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേര്‍ന്നു.