മന്ത്രി ഇടപെട്ടു സാബിത്ത് കേരളത്തിൻ്റെ കളി കണ്ടു

0
133

മന്ത്രി ഇടപ്പെട്ടു സാബിത്ത് കേരളത്തിൻ്റെ കളി കണ്ടു

ഭിന്നശേഷിക്കാരനായ കരിങ്കല്ലത്താണി സ്വദേശി മുഹമദ് സാബിത്തിന് മലപ്പുറം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിലെ കേരള പഞ്ചാബ് മത്സരം കാണാൻ മന്ത്രി വി അബ്ദുറഹ്മാനിൽ ഇടപ്പെട്ടു.

കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരെ കൂടി പരിഗണിച്ച് , ഗ്യാലറിയിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാന് സാബിത്ത് കത്തെഴുതിയത്തിനെ തുർന്നാൻ മന്ത്രിയുടെ നടപടി.കേരള ബ്ലാസ്റ്റേഴ്സ് ആരാധരക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ജില്ല കോർ കമ്മറ്റി അംഗമായ സാബിത്ത് ആദ്യമായാണ് ജില്ല ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി മത്സരം കാണാൻ എത്തുന്നത്. ഭിന്നശേഷികാരയ ആരാധകർക്ക് കളി നേരിട്ട് ആസ്വദിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സാബിത്ത് കായിക മന്ത്രി വി അബ്ദുറഹിമാന് കത്തയച്ചതിന് പിന്നാലെയാണ് , ഭിന്നശേഷിക്കാർക്ക് മത്സരം കാണാൻ മന്ത്രിയുടെ നേതൃത്വത്തിൽ സംഘാടകസമിതി സൗകര്യം ഒരുക്കിയത്.
സംസ്ഥാനത്തെ മുഴുവൻ ഗാലറികളിലും ഇതേ രീതിയിൽ ഭിന്നശേഷിക്കാർക്ക് മത്സരം ആസ്വദിക്കാൻ സൗകര്യമൊരുക്കണമെന്ന് സാബിത്ത് പറഞ്ഞു.
സാബിത്തിനൊപ്പം ഭിന്നശേഷിക്കാരനായ പാലക്കാട് സ്വദേശി നൗഷാദ് ഖാനും മുൻ നിരയിയിലിരുന്ന് സന്തോഷ് ട്രോഫി കേരള പഞ്ചാബ് മാച്ച് ആസ്വദിച്ചു.