വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചു

0
88

 

: വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചു. കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ ഭാ​ഗമായി 2022 ജനുവരിയിലാണ് വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ്ങിനു പകരം എസ്എംഎസ് ബില്ലിങ് ഏർപ്പെടുത്തിയത്. ആവശ്യപ്പെടുന്നവർക്ക് കടലാസ് ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ചില ഉപഭോക്താക്കൾ പ്രായോ​ഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കാൻ ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിനും ഉന്നതോദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ചുകൊണ്ടുള്ള മാനേജിങ് ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. ഇനി മുതൽ കടലാസ് ബില്ലും എസ്എംഎസ് ബില്ലും എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫിസർ
കേരള വാട്ടർ അതോറിറ്റി