കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ

0
68

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ. കേരളത്തിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുന്നതില്‍ സന്തോഷമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

എയിംസിനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ ശിപാര്‍ശയില്‍ സന്തോഷമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും കെ. മുരളീധരന്‍  പറഞ്ഞു.