Wednesday
17 December 2025
26.8 C
Kerala
HomeEntertainmentഎങ്ങനെ മറക്കും ഈ സിനിമാക്കാരനെ

എങ്ങനെ മറക്കും ഈ സിനിമാക്കാരനെ

 

മമ്മൂട്ടിയെയും മോഹൻലാലിനെയും മലയാളത്തിന്റെ സൂപ്പർതാരങ്ങളായി അടയാളപ്പെടുത്തിയ ചിത്രങ്ങൾ. തിയറ്ററിൽ വരുന്ന സിനിമാപ്രേമികളെ പ്രണയിക്കാനും കരയിക്കാനും ഒപ്പം നിർത്താനുമായി കൈ പിടിച്ചുനടത്തിയ എഴുത്തുകാരൻ. വെള്ളിത്തിരയിൽ താരങ്ങൾ അഭിനയ വിസ്മയം തീർത്ത മുഹൂർത്തങ്ങൾക്ക് പേന ചലിപ്പിച്ചയാൽ… വിശേഷണങ്ങൾ അനവധിയാണ് ജോൺ പോളിന്.
മലയാളം എക്കാലവും ചർച്ച ചെയ്ത സൂപ്പർ ഹിറ്റുകൾ പിറന്നുവീണത് ജോൺ പോളിന്റെ പേനത്തുമ്പിലൂടെ ആയിരുന്നു. ഒന്നല്ല, നൂറിലേറെ. അന്നുവരെ പരിചിതമായിരുന്ന ആഖ്യാന ശൈലികളെ തിരുത്തിയെഴുതിയ തിരക്കഥാകൃത്ത്. നവ ഭാവുകത്വവും പുതിയ ഭാഷാ ശൈലിയും പകർന്നു നൽകിയ എഴുത്തുകാരൻ കൂടിയായിരുന്നു ജോൺ പോൾ.

പി എന്‍ മേനോനും കെ എസ് സേതുമാധവനും മുതല്‍ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ എഴുതി.

മലയാളത്തിന് പുതിയ അനുഭവം സമ്മാനിച്ച
ചാമരം ആണ്‌ ജോണ്‍പോളിന്റെ
ആദ്യ ചിത്രം. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ എഴുതി. ടി ദാമോദരന്‍, കലൂര്‍ ഡെന്നീസ് തുടങ്ങിയവരുമായി ചേര്‍ന്നും സിനിമകളെഴുതി.

2009 ല്‍ ഐ വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവല്‍ എന്ന ചിത്രത്തിന് ശേഷം പത്തുവര്‍ഷത്തെ ഇടവേള. ഈ സമയത്ത് വിവിധ സ്ഥാപനങ്ങളിൽ സിനിമ അധ്യാപകനായി പ്രവർത്തിച്ചു. നിരവധി സിനിമാമേളകളുടെ സംഘാടകനായി. പുതിയ തലമുറയിൽപെട്ട നൂറുകണക്കിന്പേർ ശിഷ്യരായുണ്ട്.

2019 ല്‍ പ്രണയമീനുകളുടെ കടലിന് തിരക്കഥയെഴുതി രണ്ടാംവരവ്. 2020 ല്‍ മദര്‍ തേരേസ ലീമയുടെ ജീവിതം ആസ്പദമാക്കി തേരേസ ഹാഡ് എ ഡ്രീം എന്ന ചിത്രം നിര്‍മിച്ചു. രചനയും ജോണ്‍പോളിന്റെതായിരുന്നു. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’യുടെയും നിര്‍മാതാവ്. ഗാങ്‌സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചു. മലയാള സിനിമയുടെ ആദ്യ 25 വര്‍ഷത്തെ ചരിത്രം പറയുന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. സിനിമ അധ്യാപകനും പ്രഭാഷകനുമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments