കൊല്‍ക്കത്തയ്‌ക്കെതിരെ ഗുജറാത്തിന് ടോസ്; ഹാര്‍ദിക് തിരിച്ചെത്തി, ഇരു ടീമിലും മാറ്റം

0
100

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR vs GT) മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ഡി വൈ പാട്ടീല് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഹാര്‍ദിക് തിരിച്ചെത്തി. വിജയ് ശങ്കര്‍ ക്യാപ്റ്റന് വഴിമാറി കൊടുത്തു. കൊല്‍ക്കത്ത മൂന്ന് മാറ്റം വരുത്തി. സാം ബില്ലിംഗ്‌സ്, റിങ്കു സിംഗ്, ടിം സൗത്തി എന്നിവര്‍ ടീമിലെത്തി. ആരോണ്‍ ഫിഞ്ച്, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഫിഞ്ചിന് പരിക്കാണ് വിനയായത്.
ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ഗുജറാത്ത് രണ്ടാം സ്ഥാനത്തും. ആറ് മത്സരങ്ങളില്‍ പത്ത്് പോയിന്റാണ് ഗുജറാത്തിന്.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, റിങ്കു സിംഗ്, ടിം സൗത്തി, ശിവം മാവി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.