Wednesday
17 December 2025
25.8 C
Kerala
HomeEntertainmentയഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച്‌ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ട്വീറ്റ്

യഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച്‌ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ട്വീറ്റ്

ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കന്നഡ ചിത്രം KGF 2 മുന്നോട്ട് പോകുമ്ബോള്‍ യഷിന്റെ (Yash) പ്രകടനത്തെ അഭിനന്ദിച്ച്‌ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ (Allu Arjun) ട്വീറ്റ്.

യഷിന്റെ പകിട്ടാര്‍ന്ന പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്ന അല്ലു അര്‍ജുന്‍ സഞ്ജയ്‌ ദത്തിന്റെ ആകര്‍ഷകമായ വില്ലന്‍ ഗെറ്റപ്പിനെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും പ്രശംസിക്കുന്നുണ്ട്. മികവാര്‍ന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒരുക്കിയ രവി ബസ്രൂരിനും ഭുവന്‍ ഗൗഡക്കും ഒപ്പം എല്ലാ സാങ്കേതിക വിദഗ്ധരോടുമുള്ള ബഹുമാനവും അറിയിക്കുന്നുവെന്നാണ് ട്വീറ്റ്.

‘പ്രശാന്ത് നീല്‍ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റര്‍ 2. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും ബോധ്യത്തോടും എന്റെ ആദരവ്. ഈ സിനിമാ അനുഭവത്തിനും ഇന്ത്യന്‍ സിനിമയുടെ പതാക വാനോളം നിലനിര്‍ത്തിയതിനും എല്ലാവര്‍ക്കും നന്ദി.’ ട്വീറ്റിന് താഴെ അല്ലു അര്‍ജുന്‍ കുറിച്ചു.

KGF ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് KGF 2 ന്‍റെ ഹിന്ദി പതിപ്പ്.

മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകര്‍ഷണീയവുമായ ആഖ്യാനവും KGFനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നു. തിയെറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്ന KGF ചാപ്റ്റര്‍ 2ന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോണ്‍ സ്വന്തമാക്കിയത്.

2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് KGF.

RELATED ARTICLES

Most Popular

Recent Comments