വിദ്യാര്‍ഥിനികള്‍ ക്യാമ്ബസില്‍ സ്മാര്‍ട്ഫോണ്‍ (Smartphone) ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാക് സർവകലാശാല

0
96

വിദ്യാര്‍ഥിനികള്‍ ക്യാമ്ബസില്‍ സ്മാര്‍ട്ഫോണ്‍ (Smartphone) ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പാകിസ്ഥാനിലെ (Pakistan) സ്വാബി വിമന്‍ യൂണിവേഴ്സിറ്റി (Women University Swabi).

സ്മാര്‍ട്ഫോണുകള്‍, ടച്ച്‌ സ്‌ക്രീന്‍ മൊബൈലുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയൊന്നും ക്യാമ്ബസിനുള്ളില്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ അമിത സമൂഹ മാധ്യമ ആപ്പുകളുടെ ഉപയോഗം ശ്രദ്ധയില്‍ പെട്ടു. ഇത് കോളേജില്‍ അനുവദനീയമല്ല. കോളേജ് പ്രവൃത്തി സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല.’ – സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

വിലക്ക് ലംഘിച്ച്‌ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 5,000 രൂപ പിഴയിടുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈ മേഖലയില്‍ താലിബാന് സ്വാധീനമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുടനീളമുള്ള സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലുകളിലുള്‍പ്പെടെ ഇത്തരത്തില്‍ ഇടയ്ക്കിടെ വിലക്കുകള്‍ കൊണ്ടുവരാറുണ്ട്.