Wednesday
17 December 2025
26.8 C
Kerala
HomeIndiaനിമിഷപ്രിയയുടെ മോചനം: ദയാധനമായി ആവശ്യപ്പെട്ടത്‌ 50 ദശലക്ഷം റിയാൽ

നിമിഷപ്രിയയുടെ മോചനം: ദയാധനമായി ആവശ്യപ്പെട്ടത്‌ 50 ദശലക്ഷം റിയാൽ

 

യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന്‌ ദയാധനമായി (ബ്ലഡ് മണി) ആവശ്യപെടുന്നത് 50 ദശലക്ഷം റിയാൽ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 ദശലക്ഷം റിയാൽ ദയാധനമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടതായി യമനിലെ ഉദ്യോഗസ്ഥര്‍ നിമിഷപ്രിയയെ അറിയിച്ചു. ഇക്കാര്യം നിമിഷപ്രിയയുടെ ബന്ധുക്കളെ അറിയിച്ചതയും റിപ്പോർട്ടുണ്ട്.

അതേസമയം, തലാലിന്റെ കുടുംബവുമായി സംസാരിക്കുന്നതിനായി നിമിഷ പ്രിയയുടെ അമ്മയും മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.

2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക.

RELATED ARTICLES

Most Popular

Recent Comments