പതിനെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടി തമിഴ്‌നാട് തീരത്ത് എത്തി

0
95

കൊളംബോ: പതിനെട്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടി തമിഴ്‌നാട് തീരത്ത് എത്തി.

രണ്ട് ബോട്ടുകളിലായി രാമേശ്വരം തീരത്താണ് ഇവരെത്തിയത്. ആദ്യം വന്ന ബോട്ടില്‍ 13 പേരും രണ്ടാമത്തേതില്‍ 5 പേരുമാണ് ഉണ്ടായിരുന്നത്. മറൈന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എല്ലാവരേയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിന് ശേഷം മണ്ഡപം അഭയാര്‍ത്ഥി ക്യാമ്ബിലേക്ക് മാറ്റി.

മാന്നാറില്‍ നിന്നും ജാഫ്‌നയില്‍ നിന്നുമാണ് ബോട്ടുകള്‍ പുറപ്പെട്ടത്. ഗര്‍ഭിണിയായ യുവതിയും ഒന്നര വയസുള്ള കുഞ്ഞുമടക്കം 7 കുട്ടികളും 5 സ്ത്രീകളും പുതിയതായി എത്തിയവരില്‍ ഉണ്ട്. ഇതോടെ മാര്‍ച്ച്‌ 22 മുതല്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയ എത്തിയ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 60 ആയി.