തപാല്‍ വകുപ്പ് പുതിയ പാര്‍സല്‍ പാക്കേജിങ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു

0
40

പാര്‍സലുകള്‍ സുഗമവും സുരക്ഷിതവുമായി അയയ്ക്കുന്നതിന് വേണ്ടി തപാല്‍ വകുപ്പ് പുതിയ പാര്‍സല്‍ പാക്കേജിങ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതായി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു. തുണിയില്‍ പായ്ക്ക് ചെയ്തു കൊണ്ട് വരുന്ന പാര്‍സലുകള്‍ ഇനി തപാല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഈ പാര്‍സലുകള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലോ പേപ്പര്‍/പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞോ മാത്രമേ തപാല്‍ ഓഫീസുകളില്‍ സ്വീകരിക്കുകയുള്ളൂ. തപാല്‍ പാര്‍സലുകള്‍ പായ്ക്ക് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ www.indiapost.gov.in , www.keralapost.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.