സ്‌പോട്‌സ്‌ സ്‌കൂളുകൾ പരിശീലകരെ തേടുന്നു

0
43

കായിക വകുപ്പിന്‌ കീഴിലെ ജി വി രാജ സ്‌പോട്സ്‌ സ്‌കൂൾ, കണ്ണൂർ സ്‌പോട്‌സ്‌ സ്‌കൂൾ, തൃശൂർ സ്‌പോട്‌സ്‌ ഡിവിഷൻ എന്നിവിടങ്ങളിലേക്ക്‌ വിവിധ കായിക ഇനങ്ങളിൽ പരിശീലകർക്കായി അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്‌, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ്‌, ഹോക്കി, തൈക്ക്വാണ്ടോ, വോളിബോൾ, ഗുസ്‌തി എന്നീ കായിക ഇനങ്ങളിലാണ്‌ പരിശീലകരെ തെരഞ്ഞെടുക്കുന്നത്‌.

വിവിധ ഇനങ്ങളിലായി 2 സീനിയർ കോച്ച്‌, 4 കോച്ച്‌, 5 അസിസ്‌റ്റന്റ്‌ കോച്ച്, 3 ട്രെയിനേഴ്‌സ്‌ എന്നിവരെയാണ്‌ ആവശ്യം. 30000 മുതൽ 70000 വരെയാണ്‌ വിവിധ തസ്‌തികകൾക്ക്‌ നിശ്‌ചയിച്ച വേതനം.

അപേക്ഷിക്കാനുള്ള യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങളും അപേക്ഷാഫോമും www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ [email protected] എന്ന ഇ മെയിലിലോ, തിരുവനന്തപുരം വെള്ളയമ്പലത്തെ കായിക‐യുവജന ഡയറക്‌ടറേറ്റിൽ നേരിട്ടോ സമർപ്പിക്കാം. ഏപ്രിൽ 25 ആണ്‌ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.