എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഫ്‌ളിപ്കാര്‍ട്ട്

0
64

ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈനില്‍ വില്‍പന നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട്.

രാജ്യത്തെ അതിവേഗം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡിജിറ്റല്‍ റീട്ടെയില്‍ വിപണിയുടെ ആവശ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമം ഫ്‌ളിപ്കാര്‍ട്ട് ഈ ഏറ്റെടുക്കലിലൂടെ തുടരും. ഏറ്റെടുക്കലിന് ശേഷവും എഎന്‍എസ് അവരുടെ നിലവിലുള്ള നേതൃത്വത്തിന് കീഴില്‍ ഒരു സ്വതന്ത്ര ബിസിനസ്സായി തുടരും.

ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസുകള്‍, ഹെല്‍ത്ത് കെയര്‍ ബിസിനസ്സ്, ഫാഷന്‍ റീട്ടെയിലര്‍ മിന്ത്ര എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്ത ബിസിനസ്സുകളിലേക്ക് ഫ്‌ളിപ്കാര്‍ട്ട് അടുത്തിടെ 800 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.