കേന്ദ്ര അവഗണന, ഇന്ധന വിലവർധന: 21ന് ഏരിയകേന്ദ്രങ്ങളിൽ എൽ ഡി എഫ് പ്രതിഷേധം

0
56

കേന്ദ്ര അവഗണനയിലും പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ ദിവസേനയുള്ള വിലവര്‍ദ്ധനയിലും പാചകവാതകത്തിന്റെ വിലവര്‍ദ്ധനയിലും പ്രതിഷേധിച്ച് ഏപ്രില്‍ 21 – ന്‌ ഏരിയാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ എൽ ഡി എഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. സംസ്ഥാനത്തെ 251 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി നടത്തും. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അഭ്യര്‍ഥിച്ചു.