കിളിമാനൂരിൽ സിപിഐ എം നേതാവിനെ വധിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം

0
58

കിളിമാനൂർ പോങ്ങനാട്ട് ആലത്തുകാവിൽ സിപിഐ എം നേതാവിനെ യൂത്ത് കോൺഗ്രസ് അക്രമിസംഘം തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. സിപിഐ എം കിളിമാനൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയുമായ ആർ എസ് രമേശനെയാണ് കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ബൻഷായുടെ നേതൃത്വത്തിലുള്ള അക്രമിസംഘമാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനവുമായി ബന്ധപ്പെട്ട് പോങ്ങനാട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് യൂത്ത് കോൺഗ്രസുകാർ മോഷ്‌ടിച്ചിരുന്നു. ബോർഡ് തിരികെ തരണം എന്ന് ഡിവെെഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. മോഷണവിവരം അറിഞ്ഞ ജാള്യതയിൽ യൂത്ത് കോൺഗ്രസ് അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ആർ എസ് രമേശിനെ പാറക്കഷണം ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു.