ഒരാളും വഴിയാധാരമാകില്ല, വാക്ക് പാലിച്ച് പിണറായി സർക്കാർ

0
80

വിളപ്പിൽ ശാലയിൽ ഡോ. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല യ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ ജനങ്ങൾക്ക് ഇന്ന് കെ റെയിൽ ഭൂമി സർവ്വേ നടത്തുമ്പോൾ എന്ന പോലെ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പുരോഗമിക്കവേ നഷ്ടപരിഹാര തുക നിശ്ചയിച്ചതോടെ തങ്ങളുടെ ഭൂമിയും ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിളപ്പിൽശാലയിൽ സമരം ഉണ്ടായത്.

വിജ്ഞാനസമൂഹമാക്കി കേരളത്തെ മാറ്റിത്തീർക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് വിളപ്പിൽശാലയിലെ സാങ്കേതിക സർവ്വകലാശാലയെങ്കിൽ അത്തരത്തിൽ പരിവർത്തിക്കപ്പെടുന്ന ഒരു തലമുറയുടെ ഏറ്റവും വിലയേറിയ കമ്മോഡിറ്റി സമയമാണ്, ആ സമയത്തിന്റെ വിലയറിയുന്ന പദ്ധതിയാണ് കെ റെയിൽ . അതായത് വിദ്യാഭ്യാസം, ആരോഗ്യം, വേഗമേറിയ യാത്ര സൗകര്യം, വേഗമേറിയ ഇന്റർനെറ്റ് (കെ ഫോൺ ) തുടങ്ങി സമഗ്രമായ വികസന കാഴ്ച്ചപാടാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. ഇതെല്ലാം പരസ്പര പൂരിതങ്ങളാണ്. ഇതെല്ലാം കൂടിച്ചേരുമ്പോൾ മാത്രമാണ് നാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വിജ്ഞാന – വികസിത സമൂഹമെന്ന ആശയം സാർത്ഥകമാവുകയുള്ളു.

കെ റെയിൽ സമരക്കാർ കണ്ണ് തുറന്ന് കാണണം വിളപ്പിൽശാലയെ , വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് എൽഡിഎഫാണെങ്കിൽ അത് ജനങ്ങളുടെ പോക്കറ്റും മനസ്സും നിറച്ച് കൊണ്ടായിരിക്കും. അതല്ലാതെ ഒരു സുപ്രഭാതത്തിൽ കുടിയൊഴിപ്പിക്കുന്ന സമീപനം സ്വീകരിക്കാൻ എൽഡിഎഫിനാകില്ല , കാരണം ഈ സർക്കാർ പാവപ്പെട്ടവന്റെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പിൻബലത്തിൽ അധികാരത്തിലെത്തിയ സർക്കാരാണ്, ആ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഒപ്പമാണ് പിണറായി സർക്കാർ