കനത്തമഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് കൈതേരിയിടം സ്വദേശി ജോയി (50) മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് തൊഴിലുറപ്പ് ജോലിക്കിടെ ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരംവീണു.
കോഴിക്കോട് കൊടുവള്ളിയില്‍ തെങ്ങുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഒല്ലൂരില്‍ മരംവീണ് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മലപ്പുറം ജില്ലയില്‍ മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് കനത്ത മഴയും കാറ്റുമുണ്ടായത്.
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.
