നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെതിരായ ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണിത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്കു കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തതാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
അതേസമയം നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണ് ഫോണിലെ രേഖകള്‍ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ സാക്ഷിയാക്കാനാണ് നീക്കം.
