Tuesday
30 December 2025
25.8 C
Kerala
HomeHealthലോക ആരോഗ്യ ദിനം ആചരിച്ചു

ലോക ആരോഗ്യ ദിനം ആചരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലോക ആരോഗ്യ ദിനം ആചരിച്ചു. ആശുപത്രി വളപ്പിൽ ചെടികൾ നട്ടുകൊണ്ടാണ് ദിനാചരണം ആരംഭിച്ചത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അനിൽ സുന്ദരം ബ്ലഡ് ബാങ്കിനു സമീപം ആദ്യത്തെ ചെടി നട്ടു.

മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ ടി വി അനിൽ കുമാർ, അസോസിയേറ്റ് പ്രൊഫസർ ഡോ ജയപ്രകാശ്, പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ ഫാത്തിമ, ആർ സി സി ബ്ലഡ് ബാങ്ക് മേധാവി ഡോ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ്, ഫാർമസി, ഡെന്റൽ, പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ, മെഡിക്കൽ കോളേജ് ഹൗസ് കീപ്പിംഗ് , എൻ എസ് എസ്,. മാനസ, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനവും ചെടിത്തെ വിതരണവും ട്രീ വാക്ക് , ബോധവത്കരണ പരിപാടികൾ, പോസ്റ്റർ പ്രദർശനം എന്നിവയുമുണ്ടാകും.

RELATED ARTICLES

Most Popular

Recent Comments