Wednesday
31 December 2025
23.8 C
Kerala
HomeKeralaകഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷന്‍ സംഘം പിടിയില്‍

കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷന്‍ സംഘം പിടിയില്‍

കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷന്‍ സംഘം പിടിയില്‍. നാലംഗ സംഘമാണ് പിടിയിലായത്.അജിത് ലിയോണ്‍ എന്ന ലഹരിവില്‍പ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ആക്രമണം നടത്തിയ അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഒരിടവേളക്ക് ശേഷം തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം ഉണ്ടായത്.

ബോംബേറില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന തുമ്പ സ്വദേശി ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആക്രമണത്തില്‍ ക്ലീറ്റസിന്റെ വലത്തേക്കാലിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാ‌ര്‍ക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments