പാലക്കാട് – തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ സര്‍വ്വീസ് നടത്തുക പന്നിയങ്കര ടോള്‍ വരെ മാത്രം

0
97

പാലക്കാട് – തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ സര്‍വ്വീസ് നടത്തുക പന്നിയങ്കര ടോള്‍ വരെ മാത്രം.ടോള്‍ പ്ലാസ കടക്കാന്‍ ബസുകളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസുടമകള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്നലത്തെ പണിമുടക്കിന് ശേഷം സ്വകാര്യ ബസുടമകള്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തി അഞ്ഞൂറ് രൂപ ടോള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍.

12 ആം തീയതിക്കുള്ളില്‍ ടോള്‍ നിരക്ക് കുറച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നാണ് ബസുടമകള്‍ പറയുന്നത്.ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകള്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. 50 ട്രിപ്പുകള്‍ക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോള്‍ കടക്കാന്‍ സ്വകാര്യ ബസുകള്‍ നല്‍കേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം.