Wednesday
31 December 2025
26.8 C
Kerala
HomeIndiaറിപ്പോ നിരക്കില്‍ മാറ്റമില്ല; നാല് ശതമാനമായി തുടരും

റിപ്പോ നിരക്കില്‍ മാറ്റമില്ല; നാല് ശതമാനമായി തുടരും

ന്യൂഡല്‍ഹി തുടര്‍ച്ചയായ പതിനൊന്നാംതവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുമെന്ന് ആര്‍ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല. ഇത്തവണയും 3.35 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.

അടിസ്ഥാനപലിശ മാറ്റമില്ലാതെ തുടരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. കോവിഡിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരുന്നുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു. യുക്രെയ്ന്‍ യുദ്ധം ഇന്ത്യയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.സമ്പദ് വ്യവസ്ഥ പുതിയ ചല വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.

രണ്ടുമാസത്തിനുശേഷം വായ്പാ നയം വീണ്ടും ആര്‍ബി.ഐ അവലോകനം ചെയ്യും. ആ ഘട്ടത്തില്‍ ചിലപ്പോള്‍ പലിശ കൂട്ടാന്‍ സാധ്യതയുണ്ട്. 2022ല്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.2ശതമാനമായി പ്രതീക്ഷിക്കുന്നു. 23 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നും ആര്‍ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments