എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കൂട്ടി. പുതിയ നിരക്ക് ഏപില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുത്ത കാലയളവിനുള്ളിലെ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്.
ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി.
366-ാം ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി.