കാഷ്മീരിൽ ഭീകരാക്രമണം തുടരുന്നു

0
73

കാഷ്മീരിൽ 24 മണിക്കൂറിനുള്ളിൽ നടന്ന നാലാമത്തെ ഭീകരാക്രമണത്തിൽ ഷോപ്പിയാൻ ജില്ലയിൽ ഒരു കടയുടമയ്ക്കു വെടിയേറ്റു. ഞായാഴ്ചയ്ക്കു ശേഷം കാഷ്മീർ താഴ്വരയിൽ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. കാഷ്മീരി പണ്ഡിറ്റ് ആയ ബാൽ കൃഷനാണ് വെടിയേറ്റത്. കൈയിലും കാലിലും വെടിയേറ്റ അദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, ശ്രീനഗറിലെ മൈസുമ മേഖലയിൽ സിആർപിഎഫ് ജവാന്മാർക്കു നേരെ ഭീകരർ വെടിയുതിർക്കുകയും ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.