Sunday
21 December 2025
31.8 C
Kerala
HomeKeralaകൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.41ഓടെ പത്തനാപുരം, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഉച്ചമുതൽ കിഴക്കൻ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോർന്ന ശേഷം 11.37നും 11.41നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി.

RELATED ARTICLES

Most Popular

Recent Comments