Sunday
21 December 2025
27.8 C
Kerala
HomeIndiaബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്ന് ഡി രാജ

ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്ന് ഡി രാജ

ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്ന് സിപിഐ ജന. സെക്രട്ടറി ഡി രാജ. സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് ഡി രാജ വ്യക്തമാക്കി.ആർഎസ്എസിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂവെന്നും ഡി.രാജ പറഞ്ഞു.ഇടതുപക്ഷവും മതേതര പാർട്ടികളും പ്രാദേശിക പാർട്ടികളും ഒന്നിക്കണം.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും രാഷ്ട്രീയമായും ആശയപരമായും ആർഎസ്എസിനെ പരാജയപ്പെടുത്തണമെന്നും ഡി രാജ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments