കാറ്റിനും മഴക്കും സാധ്യത

0
44

​തിരു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കിലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അതേസമയം അ​ങ്ക​മാ​ലി​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് ദേ​ശീ​യ​പാ​ത​യി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. വീ​ടു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.