രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ച് ഇന്ത്യയിലെ 22 യു ട്യൂബ് ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്റഫോര്‍മേഷന്‍ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്‌ക്കും വിദേശ ബന്ധത്തിനും ഭീഷണിയാണെന്നാരോപിച്ചാണ് ചാനലുകള്‍ തടഞ്ഞത്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങി 18 ഓളം ഇന്ത്യന്‍ യു ട്യൂബ് ചാനലുകളാണ് നിരോധിച്ചത്. പാകിസ്ഥാനിലുള്ള നാല് ചാനലുകളുമുണ്ട്.