‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തില്‍ സോനയായി തിളങ്ങിയ മമിത ബൈജു തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിറെ തമിഴ് അരങ്ങേറ്റം. 8 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല. ടൂഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയാണ് ചിത്രം നിര്‍മിക്കുന്നത്. കൃതി ഷെട്ടിയാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമിത ബൈജു തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു
RELATED ARTICLES
