സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ വിലക്കയറ്റം

0
90

സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ വിലക്കയറ്റം. കുടയ്ക്ക് 20 ശതമാനവും മരുന്നുകള്‍ക്കു പത്തര ശതമാനവും വില കൂടും. കുടിവെള്ളത്തിന് അഞ്ചു ശതമാനം വില വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹന മേഖലയിലാണ് ഏറ്റവും നിരക്കു വര്‍ധന. ഇന്‍ഷ്വറന്‍സ് പ്രീമിയം 21 ശതമാനംവരേയും, സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഒരു ശതമാനവും, ഹരിത നികുതി അര ശതമാനവും വര്‍ധിപ്പിച്ചു. റീരജിസ്ട്രേഷനുള്ള നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനവില മുപ്പതിനായിരം രൂപവരെയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഭൂനികുതിയും ഭൂമിയുടെ ന്യായവിലയിലെ പത്തു ശതമാനം വര്‍ധനയും നാളെ മുതല്‍ പ്രാബല്യത്തിലാകും. ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ അടുത്തയാഴ്ചയോടെ വര്‍ധിക്കും. മില്‍മ പാല്‍, വൈദ്യുതി നിരക്കുകളും ഒരു മാസത്തിനകം വര്‍ധിപ്പിക്കും.