സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ഏറ്റെടുക്കാന്‍ ഒരുങ്ങി ആക്സിസ് ബാങ്ക്. 12,325 കോടിയുടേതാണ് ഇടപാട്. സിറ്റിയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്, വായ്പ പോര്‍ട്ട്ഫോളിയോ, വെല്‍ത്ത് മനേജ്മെന്റ് ബിസിനസ് തുടങ്ങിയവ ആക്സിസ് ബാങ്കിന് കൈമാറും. 2014ല്‍ കൊടാക്ക് മഹീന്ദ്ര 15,000 കോടിക്ക് ഐഎന്‍ജി വ്യാസയെ ഏറ്റെടുത്തതിന് ശേഷം ബാങ്കിങ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്. സിറ്റിയുടെ എന്‍ബിഎഫ്സി സ്ഥാപനമായ സിറ്റികോര്‍പ് ഫിനാന്‍സും ആക്സിസ് ബാങ്ക് ഏറ്റെടുക്കും. ഡീലിലൂടെ സിറ്റി ബാങ്കിന്റെ 3 മില്യണോളം വരുന്ന ഉപഭോക്താക്കളെയാണ് ആക്സിസ് ബാങ്കിന് ലഭിക്കുക.