ബോളിവുഡ് താരം റൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

0
47

ബോളിവുഡ് താരം റൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. റൺബീർ കപൂർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘ചാനൽ ചർച്ചയിൽ വിവാഹ തിയതി ഞാൻ പറയില്ല. പക്ഷേ, ഉടൻ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നത്’- റൺബീർ പറഞ്ഞു. എന്നാൽ ഏത് മാസമാണെന്ന സൂചനയും റൺബീർ നൽകിയില്ല.

ഏപ്രിലിൽ വിവാഹം ഉണ്ടാകുമെന്ന അഭ്യൂഹത്തിലാണ് സോഷ്യൽ മീഡിയ. എന്നാൽ വിവാഹ തിയതിയെ കുറിച്ച് റൺബീറിന്റെ പിതൃസഹോദി റിമാ ജയിനിനോട് ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ‘ഞങ്ങൾ ഇതുവരെ തയാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്ര പെട്ടെന്ന് വിവാഹം നടത്തുന്നത് ? വിവാഹം എന്തായാലും നടക്കും. പക്ഷേ തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല’- റീമ പറഞ്ഞു.

2018 ലാണ് ആലിയയും റൺബീറും പ്രണയത്തിലാകുന്നത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും സോനം കപൂറിന്റെ വിവാഹ വേദിയിൽ ഒരുമിച്ചെത്തിയ താരങ്ങൾ പ്രണയ പ്രഖ്യാപനം കൂടിയാണ് അതിലൂടെ നടത്തിയത്.