Wednesday
24 December 2025
22.8 C
Kerala
HomeKeralaപണിമുടക്ക് രണ്ടാം ദിനം: കടകളും, പെട്രോൾ പമ്പുകളും തുറന്നു, സജീവമായി റോഡുകൾ

പണിമുടക്ക് രണ്ടാം ദിനം: കടകളും, പെട്രോൾ പമ്പുകളും തുറന്നു, സജീവമായി റോഡുകൾ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 48 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്.

രണ്ടാം ദിനത്തിൽ പലയിടങ്ങളിലും വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും പെട്രോൾ പമ്പുകൾ തുറന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും ജോലിക്കെത്തണം എന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ആദ്യ ദിനം കടകളും കമ്പോളങ്ങളും അടഞ്ഞുകിടന്നു. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ടാക്‌സികളും സർവീസ് നടത്തിയില്ല. ചിലയിടങ്ങളിൽ ആക്രമണ സംഭവങ്ങളുമുണ്ടായിരുന്നു.

ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കുകയും പ്രതിഷേധങ്ങളും ചിലയിടങ്ങളിൽ ഉണ്ടായി.

32 ജീവനക്കാർ മാത്രമായിരുന്നു തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ ഹാജരായത്. എന്നാൽ സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് എത്രത്തോളം പേർ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുമെന്ന് വ്യക്തമല്ല. ഡയസ്‌നോൺ ബാധകമാണെങ്കിലും രണ്ടാംദിവസവും പണിമുടക്ക് തുടരുമെന്ന് എൽ.ഡി.എഫ്., യു.ഡി.എഫ്. അനുകൂല സംഘടനകൾ വ്യക്തമാക്കി. ചൊവ്വാഴ്ചയും പണിമുടക്ക് തുടരുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments