യുദ്ധം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയോട് വീണ്ടും ആവശ്യപ്പെട്ടു

0
93

യുദ്ധം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയോട് വീണ്ടും ആവശ്യപ്പെട്ടു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോളണ്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യുക്രൈനെ സഹായിക്കാനായി ഒരു മില്യന്‍ ഡോളര്‍ കൂടി നല്‍കുമെന്ന് ബൈഡന്‍ പറഞ്ഞു.റഷ്യ യുക്രൈനില്‍ സൈനികനീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഘട്ടത്തില്‍ നാറ്റോ യുക്രൈന് സൈനിക സഹായം നല്‍കണമെന്നാണ് സെലന്‍സ്‌കിയുടെ അഭ്യര്‍ഥന. റഷ്യ മുഴുവന്‍ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ യുക്രൈനെതിരെ ഉപയോഗിക്കുകയാണ്. യുക്രൈനെ രക്ഷിക്കാന്‍ സൈനിക സഹായം കൂടിയേ തീരുവെന്ന് സെലന്‍സ്‌കി പറഞ്ഞു. ഫെബ്രുവരി 24നാണ് യുക്രൈന് മേല്‍ റഷ്യ ആക്രമണം ശക്തമാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിട്ട ഏറ്റവും വലിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിക്കാനുള്ള റഷ്യന്‍ ശ്രമം വിഫലമായി തന്നെ തുടരുകയാണ്. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യന്‍ ബോംബാക്രമണം ഇപ്പോഴുമുണ്ട്. ഏകദേശം 100,000 ആളുകള്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. മരിയുപോളില്‍ മാത്രം 2,300 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.