കൊല്ലം പരവൂരില്‍ പതിനഞ്ചു വയസുകാരിക്ക് നേരെ ലൈംഗിക പീഡനം

0
125

കൊല്ലം പരവൂരില്‍ പതിനഞ്ചു വയസുകാരിക്ക് നേരെ ലൈംഗിക പീഡനം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് കുട്ടിയെ നിരന്തരം പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പരവൂര്‍ കോട്ടപ്പുറം സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. അമ്മക്കൊപ്പം വാടക വീട്ടില്‍ താമസിച്ചിരുന്ന പതിനഞ്ചു വയസുകാരിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു പീഡനം.പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേഷിന്റെ ക്രൂരത ഒരു ബന്ധുവിനോടാണ് കുട്ടി തുറന്നു പറഞ്ഞത്. ബന്ധു വിവരം ശിശുക്ഷേമ സമിതിയില്‍ അറിയിക്കുകയായിരുന്നു.പിന്നീട് പൊലീസ് കുട്ടിയുടെ രഹസ്യ മൊഴി എടുത്തു. ബലാല്‍സംഗ കുറ്റവും പോക്സോ നിയമപ്രകാരമുള്ള കേസും രാജേഷിനെതിരെ ചുമത്തി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.