സ്പെക്ട്രം ലേലം കഴിഞ്ഞാലുടന്‍ 5 ജി സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍. സ്പെക്ട്രം ലേലം കഴിഞ്ഞാല്‍ 2 – 3 മാസത്തിനുള്ളില്‍ തന്നെ എയര്‍ടെലിന്റെ ഉപഭോക്താക്കള്‍ക്ക് 5ജി നെറ്റ്വര്‍ക്കിന്റെ വേഗതയും കാര്യക്ഷമതയും ആസ്വദിക്കാനാവും. തുടക്കം മുതല്‍ പ്രവര്‍ത്തനം ടോപ് ഗിയറിലേക്ക് മാറ്റി 5ജി സേവന രംഗത്ത് ആധിപത്യം നേടാനാണ് എയര്‍ടെലിന്റെ ശ്രമം. റിലയന്‍സ് ജിയോ ഈ രംഗത്ത് ഭാരതി എയര്‍ടെലിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.